17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 16, 2025

പണം കിട്ടിയില്ല; യുവാവ് എടിഎം കൗണ്ടറിന്റെ ചില്ലുവാതില്‍ തകര്‍ത്തു

webdesk
തിരുവനന്തപുരം
April 21, 2023 10:58 pm

എടിഎം മെഷിനില്‍ കാര്‍ഡ് റീഡ് ചെയ്തിട്ടും പണം കിട്ടിയില്ല. യുവാവ് കൗണ്ടറിന്റെ ചില്ലുവാതില്‍ അടിച്ചുതകര്‍ത്തു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട ഇന്ദിരനഗര്‍ ഭഗത് ഗാര്‍ഡന്‍സ് 196ല്‍ താമസിക്കുന്ന ഷാന്‍ (32) ആണ് പിടിയിലായത്.

തിരുവനന്തപുരം അമ്പലമുക്കിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എടിഎമ്മില്‍നിന്നു പണമെടുക്കാന്‍ രണ്ട് യുവാക്കള്‍ ശ്രമിച്ചു. സാങ്കേതിക തകരാര്‍ കാരണം പണം കിട്ടാതെവന്നതോടെ ഒരാള്‍ ഗ്ലാസ് വാതില്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഇരുവരും സ്ഥലംവിട്ടു. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും സംശയമുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പണം പിന്‍വലിക്കാന്‍ എത്തിയവരുടെ വിവരങ്ങളും പരിശോധിച്ചാണ് ഒരാളെ പേരൂര്‍ക്കട പൊലീസ് പിടികൂടിയത്.

 

Eng­lish Sam­mury: Did­n’t get mon­ey from ATM; young man smashed glass door of the counter

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.