20 February 2026, Friday

Related news

February 20, 2026
February 1, 2026
November 14, 2025
August 5, 2025
June 29, 2025
May 3, 2025
May 3, 2025
May 3, 2025
April 19, 2025
April 7, 2025

പുകവലിക്കരുതെന്ന് പറഞ്ഞത് ഇഷ്ടമായില്ല; പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീയിട്ടു

Janayugom Webdesk
റായ്പുർ
February 20, 2026 4:59 pm

പെട്രോൾ പമ്പിൽ നിന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് ബൈക്കിന് തീയിട്ട് യുവാവ്. ഛത്തീസ്ഗഡിലെ റായ്പൂരിൽ പെട്രോൾ പമ്പിലാണ് സംഭവം. ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടു. ബൈക്കിൽ പെട്രോൾ അടക്കുന്നതിനിടെ പമ്പിൽ നിന്ന് സി​ഗരറ്റ് വലിക്കാൻ ശ്രമിച്ച സുഹൃത്തിനെ യുവാവ് തടഞ്ഞു. ഇതിന് പിന്നാലെ ലൈറ്റർ ഉപയോ​ഗിച്ച് സുഹൃത്ത് ബൈക്കിന് തീ കൊളുത്തിയത്. തീ പടര്‍ന്നതോടെ ഭയന്ന യുവാവ് ബൈക്ക് പമ്പിൽ ഇട്ട് ഓടി. തീ കൊളുത്തിയ യുവാവിന്റെ മുഖത്തേക്ക് തീ പടരുന്നത് വീഡിയോയിൽ കാണാം. പമ്പ് ജീവനക്കാർ ഉടൻ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.