
മധ്യപ്രദേശിലെ സിധിയിൽ ഭക്ഷണം ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പൊലീസുകാരിയായ ഭാര്യയെ ഭർത്താവ് ബേസ്ബോൾ ബാറ്റ് കൊണ്ട് മർദിച്ച് കൊലപ്പെടുത്തി. ഹെഡ് കോൺസ്റ്റബിളായ സവിത സാകേത് ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ സിധിയിലുള്ള പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തിൻ്റെ പേരിൽ ദമ്പതികൾക്കിടയിൽ കലഹമുണ്ടായി. അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. അയൽവാസികൾ ബഹളം കേട്ട് എത്തിയപ്പോഴേക്കും ഭർത്താവ് വീരേന്ദ്ര സാകേത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ് മകൾ കണ്ടത്. സവിത സാകേത് സിധി ജില്ലയിലെ കമാർജി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. സംഭവസ്ഥലത്ത് നിന്ന് ബേസ്ബോൾ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.