23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
June 26, 2024
September 30, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023
August 22, 2022
March 14, 2022

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നുപേര്‍ പിടിയില്‍

Janayugom Webdesk
ചേർത്തല
September 26, 2024 8:34 pm

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അർത്തുങ്കൽ പോലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ജിക്കു ഭവനത്തിൽ ജിക്കു (ആദിത്ത്-28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാവനാട് കോളനിയിൽ ദീപു മോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നടുവിലെവീട് ജോമോൻ (27) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 9.30 ഓടെ കണിച്ചുകുളങ്ങരകരപ്പുറം ബാറിന് സമീപമാണ് ഇവർ അക്രമം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പറമ്പ്കാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കരപ്പുറം ബാറിന് സമീപം മൂന്ന് പ്രതികളും ചേർന്ന് രാജേഷിൻ്റെ ബൈക്ക് തടഞ്ഞു നിർത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ ചേർന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ അർത്തുങ്കൽ സി ഐ പി ജി മധു, എസ് ഐ സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സേവ്യർ, കെ ആർ ബൈജു, ചേർത്തല എ എസ്പിയുടെ അന്വേഷണ സംഘത്തിലെ ഗിരീഷ്, അരുൺ, പ്രവിഷ് ‚ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.