24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

ഡിജി കേരളം: സ്കൂളിലെത്തുന്ന അമ്മമാരെ ഇ‑സാക്ഷരരാക്കാൻ ബാലസഭാംഗങ്ങൾ എത്തും

Janayugom Webdesk
തിരുവനന്തപുരം
October 7, 2023 11:17 pm

കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് സ്കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവല്‍ക്കരണം നല്‍കാന്‍ ബാലസഭാംഗങ്ങളുമെത്തും. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് ബാലസഭാംഗങ്ങൾ ഇന്ന് സംസ്ഥാനത്തുടനീളം വിവിധ ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
‘തിരികെ സ്കൂളിൽ’ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി ക്ലാസുകൾ നടത്തുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടികളാണ് ഇതിൽ പ്രധാനം. തിരികെ സ്കൂളിൽ ക്യാമ്പയിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയൽക്കൂട്ട അംഗങ്ങളാണ് ഇന്ന് സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിലായി എത്തുന്നത്. ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിനുള്ളിൽ വരുന്ന 21 അവധി ദിവസങ്ങളിലായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങളും ഒരുമിച്ചു ചേർന്നുകൊണ്ടുള്ള ബൃഹത് ക്യാമ്പയിനാണ് അയൽക്കൂട്ടാംഗങ്ങളുടെ ശാക്തീകരണത്തിനായി നടന്നു വരുന്നത്. 

ഒന്ന്, രണ്ട് തീയതികളിൽ മാത്രം ലക്ഷക്കണക്കിന് കുടുംബശ്രീ അംഗങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായത്. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ സംസ്ഥാനത്ത് 31,612 യൂണിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്.
ഇതിന് പുറമെ കുടുംബശ്രീ എഡിഎസ് (ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തലത്തിൽ ബാലസഭാംഗങ്ങൾ ഗൃഹസന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തും. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി ഡിജിറ്റൽ വേർതിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

Eng­lish Summary:Digi Ker­ala: Bala Sab­ha mem­bers will come to make moth­ers who come to school e‑literate
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.