ആധാർ കാർഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന വയോധികയുടെ 20.25 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ. മലാഡ് സ്വദേശിയായ ഷയാൻ ജമീൽ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്.ദക്ഷിണ മുംബൈയിലെ 86 കാരിയായ സ്‌ത്രീയാണ് തട്ടിപ്പിന് ഇരയായത്. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നതായി തട്ടിപ്പ് സംഘം പറഞ്ഞത്.
തുടർന്ന് ഒന്നിലധികം അക്കൗണ്ടുകളിലേക്ക് വലിയ തുക കൈമാറാൻ അവരെ സമ്മർദ്ദം ചിലത്തി.. കഴിഞ്ഞ ഡിസംബർ 26 മുതൽ ഈ മാസം 3 വരെ ഇത്തരത്തിൽ പണം കവർന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീൽ ഷെയ്ഖിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.