7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സംവിധാനം ഉടൻ ആരംഭിക്കും

Janayugom Webdesk
മലപ്പുറം
March 7, 2026 4:29 pm

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ ലോക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സേവനം ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എന്നാല്‍ ഉടന്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സ്വന്തം സാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഡിജിറ്റല്‍ ലഗേജ് ലോക്കര്‍. മൊബൈല്‍ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ലോക്കര്‍ തുറക്കാന്‍ കഴിയുക. ഇതിലൂടെ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ എത്തുമ്പോള്‍ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ സൗകര്യം ലഭിക്കും.

ആറു മണിക്കൂറിന് 60 രൂപയെന്ന കണക്കാണ് ലോക്കര്‍ ഉപയോഗിക്കുന്നതിന് ചാര്‍ജാക്കുന്നത്. 10 ബാഗുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ലോക്കറിന് 24 മണിക്കൂറിന് 300 രൂപ ഈടാക്കും. വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.