22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026

ഭൂമിയുടെ ഡിജിറ്റൽ സർവേ; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളെയും ഉൾപ്പെടുത്തി പൂർത്തിയാക്കും: മന്ത്രി കെ രാജൻ

Janayugom Webdesk
നാദാപുരം
March 13, 2025 11:07 am

നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജുകളേയും ഉൾപ്പെടുത്തി ഡിജിറ്റൽ സർവ്വേ പൂർത്തിയക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
ഡിജിറ്റൽ സർവ്വെയുടെ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് കെ പി കുത്തമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ നാലുവർഷംകൊണ്ട് പൂർത്തിയാക്കും. കുറ്റ്യാടി മണ്ഡലത്തിലെ പാലയാട് വില്ലേജിനെ രണ്ടാംഘട്ടത്തിലും, തിരുവള്ളൂർ, കുന്നുമ്മൽ എന്നീ വില്ലേജുകളെ മൂന്നാംഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പാലയാട് വില്ലേജിന്റെ 37.08 ശതമാനം ഫീൽഡ് ജോലികൾ പൂർത്തിയായതായും, തിരുവള്ളൂർ, കുന്നുമ്മൽ വില്ലേജുകളുടെ പ്രാരംഭ ജോലികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു, കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മറ്റു വില്ലേജുകൾ തുടർഘട്ടങ്ങളിൽ ഉൾപ്പെടുത്തി സർവ്വേ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഡിജിറ്റൽ സർവേ പൂർത്തിയായി സർവ്വേ ബൗണ്ടറി ആക്ട് സെക്ഷൻ 13 വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളിൽ ആണ് രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളുടെ പോർട്ടലിനെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സിസ്റ്റം നടപ്പിലാക്കുന്നത്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത പോർട്ടലുകൾ സംയോജിപ്പിച്ച് ഒരു സംയോജിത പോർട്ടലായ ഐഎല്‍ഐഎംഎസ് ലൂടെ ഭൂമിയുടെ കൈമാറ്റത്തിനായി ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെമ്പ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യത സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരം മാറ്റൽ തുടങ്ങി നിരവധി സേവനങ്ങൾ ഇനി ഒറ്റ പോര്‍ട്ടൽ വഴി ലഭിക്കും. വിവിധ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഭൂമി സംബന്ധിച്ച് ഇടപാടുകളിൽ കാര്യക്ഷമതയും വേഗതയും വർദ്ധിക്കും. സേവന ലഭ്യതയ്ക്ക്, സുതാര്യവും സുരക്ഷയും ഉറപ്പാക്കുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതികവിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.