15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024

ബജറംഗ് ദള്‍ ഗുണ്ടകളുടെ സംഘമാണെന്നു ദിഗ് വിജയ് സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2023 11:49 am

ബജറംഗ് ദള്‍ ഗുണ്ടകളുടെ സംഘമാണെന്നും, ഹിന്ദുത്വ ഒരുമതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.ഞങ്ങളുടെ സനാതന ധര്‍മമാണ്.

ഹിന്ദുത്വയെ ഒരു മതമായി ‍ഞങ്ങള്‍ അംഗീകരിക്കില്ല. ഹിന്ദുത്വയെ അംഗീകരിത്താക്കവരെ വടികൊണ്ട് അടിക്കുന്ന അവരുടെ വീടുകള്‍ പൊളിച്ച് കളയുന്ന, പണം മോഷ്ടിക്കുന്ന പ്രവൃത്തിയാണ് ഹിന്ദുത്വയിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബിജെപിയും ബജ്‌റംഗ്ബലിയെ ബജ്‌റംഗ്ദളുമായി താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗുണ്ടകളാണ് ജബല്‍പൂരിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത്. ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നത് പോലെയാണ്. നിങ്ങള്‍ അതില്‍ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞുവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ കേസ് എടുക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. 

ഞങ്ങള്‍ അതില്‍ ഉറച്ച് നില്‍ന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ആയുധമാക്കിയത് ബജ്‌റംഗ് ബലിയായിരുന്നു.കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ബജ്‌റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നുള്ള തരത്തില്‍ ബിജെപി നേതൃത്വം വളച്ചൊടിച്ചത് 

Eng­lish Summary:
Digvi­jay Singh says that Bajrang Dal is a group of gangsters

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.