നടി ആക്രമിക്കപ്പെട്ട കേസിൽ പകർപ്പെടുക്കാൻ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളടക്കം ദിലീപിന്റെ കൈയിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ കേസിൽ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറൻസിക് വിദഗ്ധർ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചത്. ദിലീപിന്റെ ഫോണിൽ നിന്നും മാറ്റപ്പെട്ട കോടതി രേഖകൾ ഫോറൻസിക് സംഘം വീണ്ടെടുത്തു.
കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയിൽ നിന്നും രഹസ്യ രേഖകൾ എത്തിയെന്ന വിവരം കേസിൽ വഴിത്തിരിവുകൾക്ക് ഇടയാക്കും.
നേരത്തെ ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബർ വിദഗ്ദൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. എന്നാല്‍ ആരാണ് കോടതി രേഖകൾ ദിലീപിന് കൈമാറിയതെന്ന് കണ്ടെത്താനായിട്ടില്ല.
English Summary:Dileep leaks confidential documents; The evidence is out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.