15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2023
February 15, 2023
February 2, 2023
January 5, 2023
November 4, 2022
August 19, 2022
July 22, 2022
July 13, 2022
July 8, 2022
July 2, 2022

ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി മാറ്റി; ഹർജി ചൊവ്വാഴ്ച പരിഗണിക്കും

Janayugom Webdesk
കൊച്ചി
January 14, 2022 2:29 pm

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹര്‍ജി ദിലീപിന്റെ അഭിഭാഷകന് കോവിഡ് മൂലം എത്താനാവാത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു. 

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസുണ്ടായത്.അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾ എന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയിൽ ദിലീപ് ആരോപിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ദിലീപിന്റെ ബന്ധു അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ഹര്‍ജി നൽകിയത്. 

എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടൻ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണം ഉൾപ്പെടെയാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. കേസിലെ സാഗർ എന്ന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് ആവശ്യമായ ഇതിനു തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കിയത്. അതേസമയം, ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങൾക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദിലീപിന്റെ വീട്ടിൽ നിന്നും മടങ്ങിയത്.
ഈ പരിശോധനയുടെ വിവരങ്ങളും കോടതിയെ അറിയിച്ചിരുന്നു. പരിശോധനയിൽ ദിലീപിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കൂകളും പിടിച്ചെടുത്തതായാണ് വിവരം. 

എന്നാൽ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ അനുജൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയിലും പരിശോധന നടന്നിരുന്നു.
eng­lish sum­ma­ry; Dileep­’s antic­i­pa­to­ry bail plea postponed
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.