നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ബുധനാഴ്ച വരെ പ്രതികളുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കേസ് മാറ്റിയത്. ഇതിനിടെ പ്രോസിക്യൂഷന്റെ ഉപഹർജി സ്വീകരിച്ച കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കുക. ദിലീപ് അടക്കമുള്ള പ്രതികൾ മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷൻ ഉപഹർജിയിലെ വാദം.
ഫോണുകള്‍ കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കഴിഞ്ഞ ദിവസം പ്രതികളുടെ മൊബൈൽ ഫോണ്‍ ഹാജരാക്കാൻ നിർദ്ദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഫോണ്‍ അഭിഭാഷകർക്ക് നൽകിയെന്ന വിശദീകരണമാണ് പ്രതികൾ ക്രൈംബ്രാഞ്ചിന് നൽകിയത്.
ENGLISH SUMMARY:Dileep’s bail plea to be heard today: Prosecution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.