17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 16, 2024
March 14, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
January 5, 2023
November 10, 2022
November 9, 2022
November 3, 2022

ദിലീപിന്റെ ഗൂഢാലോചന കേസ്: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഐടി വിദഗ്ധൻ

Janayugom Webdesk
കൊച്ചി
March 14, 2022 6:41 pm

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിനും അഡ്വ ബി രാമൻപിള്ളയ്ക്കുമെതിരായി മൊഴിനൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധന്റെ പരാതി. ക്രൈംബ്രാഞ്ചിനെതിരായ പരാതിയുമായി ഐടി വിദഗ്ധൻ ഹൈക്കോടതിയെ സമീപിച്ചു. ഫോണിലെ ഫയലുകൾ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമൻ പിള്ളയുടെ നിർദ്ദേശത്തെത്തുടർന്നെന്ന് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സമ്മർദം ചെലുത്തുന്നുവെന്നാണ് ഐടി വിദഗ്ധൻ കോടതിയെ അറിയിച്ചത്. 

ഐടി വിദഗ്ധന്റെ പരാതി പരിഗണിച്ചശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നോട്ടീസ് നൽകാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. ഹർജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ നിർണായക കണ്ടെത്തലുകൾ നടത്തിയതായി ക്രൈംബ്രാഞ്ച് അവകാശപ്പെട്ടിരുന്നു. 12 ഫോണുകളിലേക്കുള്ള വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈംബ്രാഞ്ച് ഫോറൻസിക് ലാബിന്റെ സഹായം തേടിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനിരിക്കെയാണ് പരാതിയുമായി ഐ ടി വിദഗ്ധൻ രംഗത്തെത്തുന്നത്. 

ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് മുംബൈയിലെ സ്വകാര്യ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസെന്റ് ചൊവ്വല്ലൂർ ആണെന്നും നശിപ്പിച്ച ഫോൺ രേഖകൾ ദിലീപിന്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ടത് ജനുവരി 29 നാണ്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, കോടതിയിൽ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. 

Eng­lish Summary:Dileep’s con­spir­a­cy case: IT expert files com­plaint against crime branch
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.