രൂപതാംഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യുവാനുള്ള നടപടികൾ താമരശേരി രൂപത ആരംഭിച്ചു. പത്തിന് രാവിലെ 10.30നാണ് ഇതിനായി രൂപതാകോടതി ചേരുന്നത്. കുറ്റവിചരണ കോടതിയുടെ അധ്യക്ഷനും ദീപിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ ഫാ. ജോർജ് മുണ്ടനാട്ട് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടത്തുക. പത്തിന് നേരിട്ട് ഹാജരാകുന്നില്ലെങ്കിൽ 15-ാം തിയ്യതിക്കുള്ളിൽ തന്റെ ഭാഗം എഴുതി ബോധിപ്പിക്കാവുന്നതാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് നീതിന്യായ കോടതി സംവിധാനം നിലനിൽക്കെ, നിയമവിരുദ്ധമായി കാനോൻ നിയമം നടപ്പാക്കാനും സഭാ കോടതി ചേരാനുമുള്ള നീക്കം ഒരു വിഭാഗം വിശ്വാസികൾ എതിർക്കുന്നതിനാൽ കോടതി ചേരുന്ന ദിവസം സംഘർഷത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് അയച്ചതായും വിവരമുണ്ട്.
English Summary:Diocesan proceedings have been initiated against Aji Puthyaparambil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.