21 January 2026, Wednesday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

അനുറാം സംവിധാനം ചെയ്യുന്ന ‘കള്ളം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്, ചിത്രം ഉടൻ പ്രേക്ഷകരിലേയ്ക്ക്

പി.ആർ.സുമേരൻ
കൊച്ചി
November 4, 2024 3:56 pm

കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ‘കള്ള’മെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അനുറാം പറഞ്ഞു.

കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്. ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അജാസ്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ, ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കള്ളം.

ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ മാസംഅവസാന വാരം ചിത്രം തിയേറ്ററുകളിൽ എത്തും.ഛായാഗ്രഹണം മാർട്ടിൻ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, എഡിറ്റിംഗ് ഷെഹീൻ ഉമ്മർ, പശ്ചാത്തല സംഗീതം മധു പോൾ, സംഗീതം ജിഷ്ണു തിലക്, വരികൾ അഖില സായൂജ്, ശബ്ദകല ഷൈൻ, സുരേഷ്, കലാ സംവിധാനം അജയ് നാരായണൻ, വസ്ത്രലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്ക് അപ്പ് രതീഷ് പുൽപള്ളി, നിശ്ചല ഛായാഗ്രഹണം അഭി ട്രൂ വിഷൻ, പി ആർ ഓ പി.ആർ. സുമേരൻ, ഗോവിന്ദ് പ്രഭാകർ. എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

വിവരങ്ങൾക്ക്

പി.ആർ.സുമേരൻ
പ്രി ആർ ഒ )
9446190254

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.