3 January 2025, Friday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

Janayugom Webdesk
September 24, 2023 10:59 am

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കഴിഞ്ഞകുറച്ചുകാലമായി കാക്കനാട് വയോജനകേന്ദ്രത്തിലായിരു താമസിച്ചുവന്നിരുന്നത്. 19 മലയാള സിനിമകള്‍ സംവിധാനം ചെയ്ത കെ ജി ജോര്‍ജ് നിരവധി തവണ സംസ്ഥാന ദേശിയ ചലച്ചിത്ര പുരകാരങ്ങള്‍ നേടിയിട്ടുണ്ട്.

തിലകന്‍ അടക്കമുള്ള അതുല്യ പ്രതിഭകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും കെ ജി ജോര്‍ജ്ജായിരുന്നു. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്. മൂന്നു വര്‍ഷത്തോളം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ച കോലങ്ങള്‍, മമ്മൂട്ടി പ്രധാനകഥാപത്രമായ യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ആക്ഷേപഹാസ്യ ശ്രേണിയിലെ ക്ലാസിക്കായി വിശേഷിപ്പിക്കുന്ന പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 1946‑ല്‍ തിരുവല്ലയിലാണ് കെ ജി ജോര്‍ജ് ജനിച്ചത്. 1968‑ല്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബിരുദവും 1971‑ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമാ സംവിധാനത്തില്‍ ഡിപ്ലോമയും നേടി.ഗായിക സൽമയാണ് ഭാര്യ.

Eng­lish Sum­ma­ry: Direc­tor KG George passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.