സംസ്ഥാന ചലച്ചിത്ര പുരസ്കാര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംവിധായകൻ വിനയൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തന്റെ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്നാണ് പരാതി. ഇത് സാധൂകരിക്കുന്ന തെളിവ് പരാതിക്കൊപ്പം നൽകിയിട്ടുണ്ടെന്ന് വിനയൻ പറയുന്നു.
എന്നാൽ അവാർഡ് നിർണ്ണയത്തിൽ ബാഹ്യ ഇടപ്പെടലുകൾ ഉണ്ടായിട്ടില്ലെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ് വ്യക്തമാക്കി.എന്നാല്‍ രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിനയൻ. സംഭവത്തിൽ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂറിയെ സ്വാധീനിച്ചുവെന്നതിന് ഇത് വരെ പുറത്ത് വിടാത്ത തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. പുരസ്കാര നിർണയുമായി ബന്ധപ്പെട്ട ജൂറി മെമ്പറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.
English Summary: Director Vinayan filed a complaint against Ranjith to the Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.