
ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് മാത്രം രേഖപ്പെടുത്തപ്പെട്ട അപൂർവ്വ സസ്യത്തെ അരുണാചൽ പ്രദേശിൽ വീണ്ടും കണ്ടെത്തി. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് അരുണാചലിലെ ലോഹിത് ജില്ലയിൽ നടത്തിയ സർവേയ്ക്കിടെ ‘ഹെൻകെലിയ മോണോഫില്ല’ എന്ന സസ്യം കണ്ടെത്തിയത്. 189 വർഷങ്ങൾക്ക് ശേഷമാണ് ഈ സസ്യം ശാസ്ത്രലോകത്തിന് മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്നത് വലിയ പ്രാധാന്യമർഹിക്കുന്നു.
ജെസ്‌നേറിയേസി കുടുംബത്തിൽപ്പെട്ട ഈ സസ്യം ഈർപ്പമുള്ള വനമേഖലകളിലാണ് സാധാരണയായി കാണപ്പെടുന്നത്. കിഴക്കൻ ഹിമാലയൻ മേഖലയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. നീളമേറിയ കായ്കളും കുഴൽ രൂപത്തിലുള്ള പൂക്കളുമുള്ള ഈ സസ്യം അരുണാചൽ പ്രദേശിൽ മാത്രം കണ്ടുവരുന്ന ഒന്നാണ്. ഈ സുപ്രധാന നേട്ടത്തിൽ ശാസ്ത്രജ്ഞരെ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അഭിനന്ദിച്ചു. “നമ്മുടെ സംസ്ഥാനത്തെ അസാധാരണമായ ജൈവവൈവിധ്യത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ. ആഗോള സസ്യശാസ്ത്ര വിജ്ഞാനത്തിന് ഇതൊരു മുതൽക്കൂട്ടാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.