6 December 2025, Saturday

Related news

November 14, 2025
September 22, 2025
September 11, 2025
September 3, 2025
September 3, 2025
August 17, 2025
August 11, 2025
August 9, 2025
July 25, 2025
July 19, 2025

കേരളത്തിന് നിരാശ; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് ബജറ്റാണെന്നും പി സന്തോഷ്‌കുമാർ എം പി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2025 2:53 pm

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത് ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് ബജറ്റ് ആണെന്ന് സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി . കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്നതാണ് ബജറ്റ് . ബിഹാറിന്റെ പേര് പരാമര്‍ശിച്ചതിന്റെ പത്തിലൊന്ന് പോലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങളോടൊന്നും കാര്യമായ പ്രതികരണം കാണിച്ചില്ലെന്നും പി സന്തോഷ്‌കുമാർ പറഞ്ഞു . 

ആദായനികുതിയില്‍ ഓരോ സര്‍ക്കാരും മാറ്റം വരുത്താറുണ്ട്. അക്കാര്യത്തില്‍ പരിശോധിച്ചശേഷം പ്രതികരിക്കാം .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണന തുടരുകയാണ്. പ്രസംഗത്തില്‍ കേരളം എന്ന വാക്ക് ഒരിക്കല്‍ പോലും പറഞ്ഞില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ അവേശേഷിക്കുന്നതു കൂടി എടുത്തുകളയുകയാണ് ചെയ്തതെന്നും എം പി പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.