സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവടക്കം രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ പാർട്ടി ജില്ലാ കൗൺസിൽ തീരുമാനിച്ചു.
പി രാജു, മുൻ ജില്ലാ കൗൺസിലിലെ ട്രഷറർ ആയിരുന്ന എം ടി നിക്സൻ എന്നിവരെ തരം താഴ്ത്താനാണ് തീരുമാനം. മുൻ ജില്ലാ കൗണ്‍സിലിന്റെ വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന ആരോപണത്തിന്മേൽ അന്വേഷണക്കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പി രാജുവിനെ തരം താഴ്ത്തി പറവൂർ മണ്ഡലത്തിലെ ഏഴിക്കര ലോക്കലിലുളള കെടാമംഗലം ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എം ടി നിക്സനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് കളമശേരി മണ്ഡലം കമ്മറ്റിയിലേക്കും തരം താഴ്ത്തി. ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എൻ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ കെ അഷ്റഫ് എന്നിവർ പങ്കെടുത്തു.
English Summary: Disciplinary action against former CPI district secretary P Raju
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.