കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ കീഴ്മാട് മാത്തോട്ടത്തിൽ പ്രദേശത്തെ മൂന്നു വീടുകളിലെ കിണർ വെള്ളത്തിലെ നിറവ്യത്യാസത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. രാവിലെയാണ് മൂന്ന് കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്. മാത്തോട്ടത്തിൽ അരുൺ, രാജീവ്, വിജയരാഘവൻ എന്നിവരുടെ കിണറുകളിൽ ആണ് വെള്ളത്തിന് പിങ്ക് നിറം കണ്ടെത്തിയത്. ഓണ അവധി ആയതുകൊണ്ട് വെള്ളത്തിന്റെ സാമ്പിൾ എടുത്ത് പരിശോധിച്ച് കാരണം കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ ഒന്നും തന്നെ സ്ഥലത്ത് എത്തിയിട്ടുമില്ല. ഇത് വീട്ടുകാർക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഓണത്തിന് കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് ഈ മൂന്നു വീട്ടുകാരും. കിണർ വെള്ളം മലിനമായതോടെ മറ്റ് വീടുകളിൽ നിന്നാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും എത്തിക്കുന്നത്. വെള്ളത്തിന്റെ നിറവ്യത്യാസത്തെക്കുറിച്ച് വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസും പെരുവയൽ പഞ്ചായത്തിലെ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പരിശോധന നടത്തി വെള്ളത്തിൽ നിറവ്യത്യാസം എങ്ങനെ വന്നു എന്ന് അറിഞ്ഞശേഷം മാത്രം ഈ കിണറുകളിലെ വെള്ളം ഉപയോഗിച്ചാൽ മതിയെന്നാണ് വീട്ടുകാർക്ക് ആരോഗ്യവിഭാഗം നൽകിയ നിർദേശം. അതേസമയം വെള്ളത്തിൽ നിറത്തിന്റെ കാഠിന്യം കുറഞ്ഞുവരുന്നുണ്ട്.
English Sammury: Discoloration of well water at Mavoor Peruvayal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.