21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

കര്‍ണാടകത്തിലെ ദയനീയ പരാജയം; എന്‍ഡിഎ വികസനത്തിനായി ബിജെപി ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 11:33 am

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് കരകയറാന്‍ ബിജെപി ശ്രമം തുടങ്ങി. പക്ഷെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട പാര്‍ട്ടി നേതൃത്വം എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര സുഗകമല്ലാത്ത നിലയാണുണ്ടാകുന്നത്. പാര്‍ട്ടി ഉദ്ദേശിക്കുന്ന പല സംസ്ഥാനങ്ങളിലും ബിജെപി വന്‍ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്.ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ ലേഖനത്തില്‍പോലും അതാണ് നല്‍കുന്നത്. ഹിന്ദുത്വഅജണ്ട ഇനിയും ജനങ്ങളില്‍ സ്വാധീനിക്കില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് എന്‍ഡിഎ വികസിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബിജെപി.ആന്ധ്രാപ്രദേശിലെ തെലുഗ് ദേശം പാര്‍ട്ടിയെയും കര്‍ണാടകയിലെ ജെഡിഎസിനേയും എന്‍ഡിഎയിലേക്ക് കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ കക്ഷികളെ ചേര്‍ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദവ്യക്തമാക്കിയിരുന്നു. ആന്ധ്രയില്‍ നിലനില്‍പ്പ് ഭീഷണിയിലായ ടിഡിപിയെ പോലെ, കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ജനതാദള്‍ എസിനും ഉണ്ടായിരിക്കുന്നത്.

കര്‍ഷക സമരത്തിന് പിന്നാലെ എന്‍ഡിഎ വിട്ട അകാലിദളിനേയും തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. കര്‍ണാടകയില്‍ 224 സീറ്റുകളില്‍ വെറും 19ല്‍ മാത്രമാണ് ജെഡിഎസ് ജയിച്ചത്. രാഷ്ട്രീയഭാവി പ്രതിസന്ധിയിലായ നിലയിലാണ് അവരെങ്കിലും കര്‍ണാടകയിലെ നാല് ജില്ലകളില്‍ അവര്‍ക്കുള്ള സ്വാധീനത്തിലാണ് ബിജെപി കണ്ണുവെക്കുന്നത്.2006ല്‍ ജെഡിഎസുമായ സഖ്യത്തിലായിരുന്നബിജെപി പിന്നീട് അവര്‍ക്ക് ജയിക്കാവുന്ന ഏക സംസ്ഥാനമാക്കി കര്‍ണാടകയെ മാറ്റിയിരുന്നു. 

2006ലെ സഖ്യസര്‍ക്കാരില്‍ കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു. എന്നാല്‍ ധാരണപ്രകാരം അധികാരം പങ്കുവെക്കാന്‍ കുമാരസ്വാമി തയ്യാറാകാതിരുന്നതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിനിടെ പ്രതിപക്ഷം ഒറ്റക്കെട്ടായി റെയില്‍വേ മന്ത്രിയുടെ രാജിക്കായി വാദിച്ചപ്പോള്‍, മുന്‍ പ്രധാനമന്ത്രിഎച്ച് ഡി ദേവഗൗഡ അശ്വിനി വൈഷ്ണവിനെ ശക്തമായി ന്യായീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനും അദ്ദേഹം പോയിരുന്നു.

Eng­lish Summary:
Dis­mal fail­ure in Kar­nata­ka; BJP’s effort to devel­op NDA

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.