ടെക് ഭീമന്മാര്‍ക്ക് പിന്നാലെ പിരിച്ചുവിടലിനൊരുങ്ങി മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്‍പോട്ടിഫെെ. എത്ര ശതമാനം തൊഴിലാളികളെ കുറയ്ക്കും എന്നതില്‍ വ്യക്തതയില്ല.
ഒക്ടോബറില്‍ സ്പോട്ടിഫെെയ്ക്ക് കീഴിലുള്ള ജിംലെറ്റ് മീഡിയ, പാര്‍കാസ്റ്റ് എന്നീ പോഡ്കാസ്റ്റ് സ്റ്റുഡിയോകളില്‍ നിന്ന് 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒന്നാം പാദ വരുമാന റിപ്പോർട്ട് അനുസരിച്ച് ഏകദേശം 9,800 ജീവനക്കാരാണ് സ്പോട്ടിഫെെയിലുള്ളത്.
പോഡ്‌കാസ്റ്റ് നെറ്റ്‌വർക്കുകൾ, ക്രിയേഷന്‍ സോഫ്റ്റ്‍വേര്‍, ഹോസ്റ്റിങ് സേവനം, ജോ റോഗന്‍ എക്സിപീരിയന്‍സ് എന്നിവയ്ക്കം ആംചെയര്‍ എക്സ്പേര്‍ട്ട് തുടങ്ങിയ ജനപ്രിയ ഷോകളുടെ അവകാശങ്ങള്‍ ഏറ്റെടുക്കുന്നതിനും ഒരു ബില്യൺ ഡോളറിലധികം കമ്പനി ചെലവഴിച്ചിരുന്നു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ നിക്ഷേപകര്‍ കമ്പനിക്കെതിരെ തിരിഞ്ഞു. ഇതിനു പിന്നാലെ സ്പോട്ടിഫെെയുടെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 66 ശതമാനം ഇടിഞ്ഞിരുന്നു.
English Summary: Dismissal at Spotify as well
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.