
ചെന്നൈയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (എസ്ആര്‍എംഐഎസ‍്ടി) യിലെ അസിസ്റ്റന്റ് പ്രൊഫ. ലോറ ശാന്തകുമാറിനെ പിരിച്ചുവിട്ട അക്കാദമിക് സമൂഹത്തില്‍ വന്‍ പ്രതിഷേധം. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്ന് പ്രൊഫസറെ സംരക്ഷിക്കുന്നതിലും അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടതായി അക്കാദമിക് വിദഗ്ധരും അധ്യാപകരും ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദത്തോളം ഫാക്കല്‍ട്ടിയായിരുന്ന പ്രൊഫസറെ കഴിഞ്ഞ മേയ് എട്ടിനാണ് സസ്പെന്റ് ചെയ്തത്. അതിര്‍ത്തി സംഘര്‍ഷത്തിനിടെ നടക്കുന്ന കൊലപാതകങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിനായിരുന്നു നടപടി. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ ഇരകള്‍ പലപ്പോഴും നിരപരാധികളും ദുര്‍ബലരും കുട്ടികളും ഉള്‍പ്പെടെയാണെന്ന് പ്രസ്താവനയില്‍ ഒപ്പിട്ട വിദഗ്ധര്‍ വിമര്‍ശിച്ചു.
സസ്പെന്‍ഷന് ശേഷം നാല് തവണ അന്വേഷണ കമ്മിറ്റി ചേര്‍ന്ന് ലോറ ശാന്തകുമാറിനെ അപമാനിച്ചതായും ആരോപണമുണ്ട്. അതെ, അല്ലെങ്കില്‍ അല്ല എന്ന് മറുപടി പറയേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതനായി. പിന്തുണയ്ക്കുന്ന സഹപ്രവര്‍ത്തകരുടെ സാന്നിധ്യം പോലും നിഷേധിക്കപ്പെട്ടു. നടപടിക്രമങ്ങള്‍ മുഴുവനായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് അവര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ആത്മാര്‍ത്ഥമായ അന്വേഷണം നടത്താന്‍ കമ്മിറ്റിക്ക് താല്പര്യമുണ്ടായിരുന്നില്ല. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ നിഗമനങ്ങളില്‍ എത്തി. പൊതുജനാഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സഹപ്രവര്‍ത്തകരെ ഉപദ്രവിക്കാനും അപമാനിക്കാനും സ്ഥാപനപരമായ നടപടിക്രമങ്ങള്‍ ആയുധമാക്കുന്നത് പുതിയ തന്ത്രമല്ല. അതില്‍ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ടും വഴങ്ങുന്നതില്‍ അതിയായ നിരാശയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ അലോക് ലദ്ദ, ഡല്‍ഹി യൂണിവേഴ‍്സിറ്റി ഫാക്കല്‍ട്ടി മധുസൂദന്‍ രാമന്‍, ശാസ്ത്രജ്ഞന്‍ രവീന്ദര്‍ ബന്യാല്‍, സ്വതന്ത്ര ഗവേഷക അശ്വതി രവീന്ദ്രന്‍, മസാച്യുസെറ്റ്സ് യൂണിവേഴ‍്സിറ്റി ആംഹെര്‍സ്റ്റ് പ്രൊഫസര്‍ ജയതി ഘോഷ്, അശോക യൂണിവേഴ‍്സിറ്റി അസോസിയേറ്റ് പ്രൊഫ. ചിത്രലേഖ തുടങ്ങി രാജ്യത്തും വിദേശത്തുമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്വതന്ത്ര ബുദ്ധിജീവികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കം 160ലധികം പേര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.