താരസംഘടനയായ അമ്മ ഭരണസമിതി പിരിച്ച് വിട്ടത് ഉചിതമായ തീരുമാനമാണെന്ന് നടി ഗായത്രി വര്‍ഷ. മോഹല്‍ലാല്‍ നേരത്തെ തന്നെ സംഘടനയിലെ ഭാരവാഹിത്വം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കൂടെ നില്‍ക്കുന്ന തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പോരാടാന്‍ സാധിച്ചില്ലെങ്കില്‍ ഒരു സംഘടനയ്ക്കും നിലനില്‍പ്പുണ്ടാകില്ല. തിരുത്താനുള്ള മനസ് കാണിക്കണമെന്നും ഗായത്രി പറഞ്ഞു. ആരോപണ വിധേയര്‍ സ്വാധീനിക്കപ്പെടുന്ന പദവികളില്‍ തുടരുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് മാറുന്നതാണ് ഉചിതം. മുകേഷിന്റെ രാജിക്കാര്യത്തില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള സാങ്കേതികത്വത്തിനെക്കുറിച്ച് അറിയില്ല.
സ്ത്രീയുടെ നിസഹായ അവസ്ഥയെ ചൂഷണം ചെയ്യരുത്. പലരും പരാതി നല്‍കാത്തത് പൊലീസ് തന്നെ അത്തരം പരാതികള്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയുള്ളത് കൊണ്ടാണ്. അത്തരം അനുഭവം പൊലീസില്‍ നിന്നും തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിത വരണം എന്ന രീതിയിലുള്ള ചര്‍ച്ച നല്ല കാര്യമാണ്. ആര് വന്നാലും ആരുടെയും ചട്ടുകമായി മാറരുതെന്നും ഗായത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.