മൗണ്ട് സിയോൺ മൂന്നാം വർഷ ലോ കോളജ് വിദ്യാർത്ഥിയെ അന്യായമായി ഡിറ്റെൻഷൻ ചെയ്ത് പുറത്താക്കിയതിൽ പ്രതിഷേധവുമായി സംയുക്ത വിദ്യാർത്ഥി സംഘടനകൾ. എ ഐ എസ് എഫ്, എസ് എഫ് ഐ, കെ എസ് യു, എ ബി വി പി എന്നീ വിദ്യാർത്ഥി സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൂന്നാം വർഷ എൽ എൽ ബി വിദ്യാര്‍ത്ഥിയായ ശ്രീകാന്തിനെ കോളജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ അന്യായമായി ഹാജർ പട്ടികയിൽ തിരുമറി നടത്തി അഞ്ചാം സെമസ്റ്ററിൽ പഠികാത്തിരിക്കാൻ ഡിറ്റൻഷൻ ചെയ്ത് പുറത്താക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ശ്രീകാന്തിന് ഹൈക്കോടതി അനുകൂലമായി വിധി നൽകുകയും പ്രിൻസിപ്പൽ അന്യായമായി പ്രവർത്തിച്ചു എന്ന് തെളിയുകയും ചെയ്തു. എന്നിട്ട് പോലും ശ്രീകാന്തിനെ തിരിച്ചെടുക്കാൻ പ്രൻസിപ്പൽ തയ്യാറായില്ല. തുടർന്നാണ് വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി പ്രതിഷേധ സമരം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.