22 January 2026, Thursday

Disney+ Hotstar‑ന്റെ അഞ്ചാമത്തെ മലയാളം സീരീസ് ‘1000 Babies’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Janayugom Webdesk
August 15, 2024 12:09 pm

Dis­ney+ Hotstar‑ന്റെ അഞ്ചാമത്തെ മലയാളം സീരീസായ ‘1000 Babies’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് വെബ് സീരീസുകൾക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.ആദ്യ നാല് വെബ് സീരിയകളുടെ ജോനറുകളിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 babies’ നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.

നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema‑യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു.
നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവരാമൻ, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവും ഇതിൽ ഉണ്ട്. ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത് ഫെയ്‌സ് സിദ്ധിഖും, സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം — വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.