30 June 2024, Sunday
KSFE Galaxy Chits

Related news

June 29, 2024
June 27, 2024
June 27, 2024
June 27, 2024
June 27, 2024
May 20, 2024
May 17, 2024
May 12, 2024
May 10, 2024
May 6, 2024

നാഗേന്ദ്രനായി സുരാജ്!! ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ വെബ്സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ

Janayugom Webdesk
June 27, 2024 6:33 pm

Dis­ney + Hotstar‑ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ടീസർ പുറത്തിറങ്ങി .പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് ‑ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.

സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് ‑ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.നാഗേന്ദ്രൻ എന്ന കഥാപാത്രമായി ആണ് സൂരാജ് വെബ് സീരീസിലെത്തുന്നത്. വൺ ലൈഫ് 5 വൈഫ്‌ എന്ന നാഗേന്ദ്രൻസ് ഹണിമൂണിന്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്.

 

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.വാർത്താപ്രചരണം — വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.