സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതോടെ 1,400 ത്തോളം പേർക്ക് ജോലി നഷ്ടമാകും. 30 വിമാന സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തിവരുന്നത്. നിലവിൽ 9000 ത്തോളം ജോലിക്കാരാണ് സ്പൈസ് ജെറ്റിനുള്ളത്. 60 കോടി രൂപ ഇപ്പോൾ ജീവനക്കാരുടെ ശമ്പള ഇനത്തിൽ കമ്പനി ചെലവാക്കുന്നുണ്ട്. വർഷം നൂറുകോടി രൂപ ലാഭിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പലർക്കും പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനായി ജീവനക്കാരിൽ ചിലർ പറഞ്ഞു. മാസങ്ങളായി സ്പൈസ് ജെറ്റിൽ ശമ്പളം വൈകുന്ന സാഹചര്യമുണ്ടായിരുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ താമസമുണ്ടായിട്ടില്ലെന്ന് സ്പൈസ് ജെറ്റിന്റെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്പനി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതിനകം തന്നെ നിരവധി നിക്ഷേപകരെ സ്പൈസ് ജെറ്റിന് ലഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 1989ല്‍ സ്ഥാപിതമായ സ്പൈസ് ജെറ്റിന് 2019 ല്‍ 118 വിമാനങ്ങളും 16,000ല്‍ അധികം ജീവനക്കാരും ഉണ്ടായിരുന്നു.
English Summary:Dispersal on Spice Jet; About 1,400 people will lose their jobs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.