
കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിലെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ വന്‍ തര്‍ക്കം രൂക്ഷമാകുന്നു. കൊല്ലം എംപി കൂടിയായ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഭഗീരഥ പ്രയത്നത്തിലാണ് .അതിനെ തടയിട്ടാണ് നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. മകന്റെ സ്ഥാനാര്‍ത്ഥിത്വത്തിനാായി പ്രേമചന്ദ്രന്‍ ചരടുവലികള്‍ നടത്തുന്നു.
തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണക്കുന്നതായി അദ്ദേഹം പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതായി സൂചിപ്പിച്ചപ്പോഴാണ് ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാനാവില്ലെന്നും ആ പയ്യനല്ലല്ലോ തീരുമാനിക്കേണ്ടതെന്നും മുതിര്‍ന്ന നേതാവും മുന്‍ ഇരവിപുരം എംഎല്‍എയുമായിരുന്ന എ എ അസീസ് പ്രതികരിച്ചത്. നിലവില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലകൂടി വഹിക്കുന്ന ആളാണ് ആര്‍എസ്പി. ഇത് എന്നാ ഏര്‍പ്പാടാണെന്നും വേറെ വല്ലതും ചോദിക്കെന്നും ഈ പേരിന് ഇരവിപുരം മണ്ഡലത്തില്‍ ഒരു പ്രസക്തിയില്ലെന്നും അസീസ് പറഞ്ഞു.
അതുമാത്രമല്ല,ഒന്നിലധികം ആളുകളുടെ പേര് വരും.അതൊരു പാനലാകും. അത് ജില്ലാകമ്മിറ്റിക്ക് മുന്നിൽവെക്കും. ജില്ലാ കമ്മിറ്റിയിൽനിന്നും വേറെ പേരുകൾ നിർദേശിക്കപ്പെട്ടാൽ അത് ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയിലേക്ക് പോകും. അല്ലാതെ ഒരാളെ ഉടനെ തീരുമാനിക്കകയല്ല ചെയ്യുന്നത്. അങ്ങനെ റിപ്പോർട്ട് ചെയ്യരുത്. നടക്കുന്ന കാര്യമല്ല അത്, അസീസ് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.