
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് സമ്മാനിച്ച ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ്. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടമുള്ള കലസൃഷ്ടിയാണ് യൂനുസ് പാക് സൈനികോദ്യോഗസ്ഥന് നൽകിയത്. ഈ സമ്മാനം ഒരു സാധാരണ നയതന്ത്ര പ്രതിനിധിക്കല്ല, മറിച്ച് പാകിസ്താനിലെ ഉന്നത സൈനിക ജനറലിനാണ് യൂനുസ് നൽകിയത്. ഈ നടപടി ബോധപൂർവമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ബംഗ്ലാദേശ് ഇടക്കാല സർക്കാരും പാക് സൈനിക നേതൃത്വവും തമ്മിലുള്ള ഒരു രഹസ്യധാരണയിലേക്ക് വിരൽ ചൂണ്ടുന്ന, പല തലങ്ങളിലുള്ള പ്രതീകാത്മക അർത്ഥങ്ങൾ ഈ പ്രവൃത്തിക്കുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിക്കുന്നു. പാകിസ്താന്റെ ദീർഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ബംഗ്ലാദേശ് നിശ്ശബ്ദ പിന്തുണ നൽകുന്നുവെന്ന് സൂചനയായാണിതെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ബംഗ്ലാദേശ് അതിർത്തിക്കുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന തരത്തിലുള്ള ഭൂപടമാണ് ഇതിലുള്ളത്. ഇത് ആശങ്കാജനകമാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനും 1971‑ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഉണർത്താനും ലക്ഷ്യമിട്ടുള്ള ഒരു “സൈക്കോളജിക്കൽ വാർ” ആവാം ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.