തെലങ്കാനയില്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കാര്‍ കത്തിച്ചു. 2009 മോഡല്‍ മഞ്ഞ നിറത്തിലുള്ള കാറാണ് വാഹന വില്‍പ്പന നടത്തുന്നയാളും മറ്റു ചിലരും ചേര്‍ന്ന് കത്തിച്ചത്. ഹൈദരാബാദിലെ പഹാഡി ഷെരീഫ് ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉടമ വില്‍ക്കാനായി തീരുമാനിച്ച ആഢംബര കാറാണ് സംഘം ചേര്‍ന്നെത്തി കത്തിനശിപ്പിച്ചത്. കാര്‍ വില്‍ക്കുന്ന കാര്യം ഉടമ കൂട്ടുകാരെ അറിയിച്ചിരുന്നു. ഉടമയുടെ കൂട്ടുകാരന്റെ പരിചയക്കാരനാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
വാങ്ങാന്‍ എന്ന ഭാവത്തില്‍ കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം റോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നാണ് പ്രതി പറയുന്നത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ റോഡില്‍ തീ ആളിപ്പടര്‍ന്ന് കത്തിനശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടമയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Sadistic mindset 🤷🏻
Ahmed immolated Lamborghini which belongs to Neeraj by pouring petrol over it.
Ahmed alleged that Neeraj didn’t repay the loan which he took from Ahmed, hence he destroyed ₹4Cr worth car 🤦🏻
pic.twitter.com/IRAka2rR7Y— Gems Of Telangana (@GemsOfKCR) April 16, 2024
English Summary:dispute over borrowed money; A Lamborghini car worth one crore was burnt on the road
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.