ഗാസിയാബാദില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് വയലില്‍ ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. രേണു ശര്‍മ്മയാണ് (48) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍ ശര്‍മ്മയെ(50) പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ വിവാഹക്കാര്യത്തെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പത്തുമണിയോടെയാണ് യുവതിയുടെ മൃതശരീരം പ്രദേശത്തെ വയലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
മകളെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി വിവാഹം കഴിപ്പിക്കാന്‍ രേണു തീരുമാനിച്ചിരുന്നു. എന്നാല്‍ അനിലിന് ഇത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. മകളുടെ കല്യാണത്തെ പറ്റി രേണു പറഞ്ഞപ്പോള്‍ പ്രകോപിതനായ അനില്‍ ഭാര്യയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.