ഗുജറാത്തിലെ മെഹസാനയിൽ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 42കാരനെ തല്ലിക്കൊന്നു. ജശ്വജിത്ത് താക്കൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജശ്വജിത്തും സഹോദരന്‍ അജിത്തും ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തുകയും ഉച്ചഭാഷിണിയിൽ അത് കേൾപ്പിക്കുകയും ചെയ്തിരുന്നു. ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണിയുടെ പേരില്‍ സംഘര്‍ഷം ഉണ്ടാകുന്നത്.
English summary; Dispute over loudspeaker use; 42-year-old beaten to death
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.