23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 7, 2024
September 11, 2024
June 10, 2024
February 2, 2024
September 20, 2023
September 13, 2023
September 11, 2023
August 10, 2023

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അവഗണിച്ച് പ്രതിപക്ഷം ;സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തി

സ്വന്തം ലേഖിക
തിരുവനന്തപുരം
March 17, 2023 10:57 pm

ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിയമസഭാ സമ്മേളനം നടത്താനനുവദിക്കാതെ പ്രതിപക്ഷം. ബഹളം സൃഷ്ടിച്ച് തുടർച്ചയായി രണ്ടാം ദിവസവും ചോദ്യോത്തരവേളയുൾപ്പടെ സഭാനട‌പടികളെ പ്രതിപക്ഷം തടസപ്പെടുത്തി. സഭ ചേര്‍ന്ന് പത്ത് മിനിറ്റിന് ശേഷം പിരിഞ്ഞു. ഇന്നലെയും സ്പീക്കർ എ എൻ ഷംസീർ ചെയറിലെത്തിയപ്പോൾ മുതൽ പ്രതിപക്ഷ എംഎൽമാർ പ്ലക്കാർഡുമായി പ്രതിഷേധമാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ പ്രതിഷേധം.

വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണെന്നും ഏഴ് എംഎൽഎ മാർക്കെതിരെ ജാമ്യമില്ലാ കേസാണ് എ‌ടുത്തിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാദം വ്യക്തമാണെന്ന് പറഞ്ഞ് സ്പീക്കർ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ചോദ്യത്തിന് മറുപടി പറയാന്‍ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച് ബഹളം വെച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടി ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു.

സ്പീക്കറുടെ അഭ്യർത്ഥന മാനിക്കാതെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ മുഖം മറച്ച് പ്ലക്കാർഡ് ഉയർത്തി സഭാനടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ സമ്മതിച്ചില്ല. ഇതോടെ ചോദ്യോത്തര വേള റദ്ദ് ചെയ്ത സ്പീക്കർ തുടർ നടപടികളിലേക്ക് കടന്നു. സബ്മിഷനുകളുടെയും ശ്രദ്ധക്ഷണിക്കലുകളുടെയും മറുപടികളും റിപ്പോർട്ടുകളുടെ സമർപ്പണവും ന‌ടത്തി നടപടികള്‍ പൂര്‍ത്തിയാക്കി 9.10 ഓടെ സഭാസമ്മേളനം പിരിഞ്ഞു. ഇനി തിങ്കളാഴ്ച ചേരും. വ്യാഴാഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാന‌‌ടപടി 17 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഒരാഴ്ചയായി പ്രതിപക്ഷം നടപടികളോട് സഹകരിക്കാതെ സഭയ്ക്കുള്ളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.

വെല്ലുവിളിച്ച് ‌പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: സഭാ നടപടികളുമായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്ന്‌ വെല്ലുവിളിച്ച് ‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. യുഡിഎഫ്‌ പാർലമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ്‌ ഇതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭയ്ക്കുള്ളിൽ സമാന്തര സഭ ചേർന്നതിന്റെ വീഡിയോ പ്രതിപക്ഷം ചിത്രീകരിച്ചിരുന്നു. അത്‌ നിയമലംഘനമാണെങ്കിലും ഇനിയും ചെയ്യുമെന്നും ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക്‌ കൈമാറുമെന്നും സതീശന്‍ പറഞ്ഞു.

Eng­lish Summary;Disregarding the issues affect­ing the peo­ple, the oppo­si­tion has con­tin­u­ous­ly obstruct­ed the pro­ceed­ings of the assembly

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.