11 February 2026, Wednesday

Related news

January 27, 2026
December 4, 2025
October 8, 2025
October 7, 2025
October 5, 2025
September 27, 2025
August 1, 2025
February 11, 2025
December 9, 2024
October 1, 2024

പെണ്‍കുഞ്ഞ് ജനിച്ചതില്‍ അതൃപ്തി; നവജാത ശിശുവിനെ കൊലപ്പെടുത്തിയ മതാപിതാക്കള്‍ പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 11:25 am

വെല്ലൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ. വെല്ലൂർ സേർപാടി ​ഗ്രാമത്തിലാണ് നവജാത ശിശുവിനെ മാതാപിതാക്കൾ വിഷം നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ ജീവ, ഡയാന എന്നിവരാണ് പൊലീസ് പിടിയിലായത്.

എട്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹം വീടിനു സമീപമുള്ള ഫാമിൽ നിന്ന് കണ്ടെത്തിയിരുന്നു. രണ്ടാമതും പെൺകുട്ടി ജനിച്ചതിലുള്ള അതൃപ്തിയാണ് കൊലയ്ക്ക് പിന്നിൽ. മുൾച്ചെടിയുടെ കറ നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ജീവയുടെയും ഡയാനയുടെയും ആദ്യത്തെ കുട്ടി പെൺകുഞ്ഞായിരുന്നു. രണ്ടാമത്തെ കുട്ടിയും പെണ്ണായതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.