
കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടിയില്‍ തന്നെ അറിയിക്കുന്നില്ലെന്നാണ് അശ്വിനിയുടെ പരാതി.
മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ പ്രഭാരിമാരായ എന്‍ മധു, പി രമേശന്‍ എന്നിവരും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും. ഇവിടുത്തെ പ്രസിഡന്റുമാരും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.കെ സുരേന്ദ്രന്‍ അനുയായികളെ മാത്രം പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കാസര്‍കോട് ബിജെപിയില്‍ അഭിപ്രായ ഭിന്നതകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.