4 December 2024, Wednesday
KSFE Galaxy Chits Banner 2

സാനിറ്റൈസറും മാസ്ക്കും 
വിതരണം ചെയ്തു

Janayugom Webdesk
മാന്നാര്‍
November 24, 2021 5:43 pm

ജെ സി ഐ മാന്നാർ ടൗൺ അറ്റ്ലാന്റയുടെ നേതൃത്വത്തിൽ പരുമല ഗവണ്‍മെന്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മാസ്ക്കും, സാനിറ്റൈസറുകളും വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻചാർജ്ജ് എഫ് പ്രീതക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

ജെ സി ഐ മാന്നാർ ടൗൺ അറ്റ്ലാന്റ പ്രസിഡന്റ് വി ആർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ എ കരീം, ജെ സി ഐ അറ്റ്ലാന്റ കോ- ഓർഡിനേറ്റർ അനീഷ് കവിയൂർ, അഭിലാഷ് വെൺപാല, അധ്യാപകരായ സിന്ധു ജി, വികാസ് ആർ, നിത്യാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.