7 December 2025, Sunday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 19, 2025
August 18, 2025
August 18, 2025
August 5, 2025

15,000 എഎവൈ കാർഡുകളുടെ വിതരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
October 10, 2023 9:24 am

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ വിതരണോദ്ഘാടനം നിര്‍വഹിക്കും.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റെയ്സർ വീഡിയോ പ്രദർശനവും ഡിജിറ്റല്‍ പോസ്റ്റർ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും. റേഷൻകാർഡുകളിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.

Eng­lish Summary:Distribution of 15,000 AAY cards today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.