22 December 2024, Sunday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ അവാർഡ് വിതരണം

Janayugom Webdesk
ചാരുംമൂട്
July 17, 2023 11:57 am

ചാരുംമൂട് പബ്ളിക് ലൈബ്രറി ചാരുംമൂട് എക്സലന്റ് സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ അവാർഡു വിതരണവും അനുമോദനവും എംഎസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് രാജു മോളേത്ത് അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം സിനൂഖാൻ, പഞ്ചായത്തംഗം ഷക്കീല നാമ്പർ, ലൈബ്രറി സെക്രട്ടറി എച്ച് ഷൗക്കത്ത് കോട്ടുക്കലിൽ, എക്സിക്യൂട്ടീവ് അംഗം ജി വാസവൻ, എക്സലന്റ് സ്റ്റഡി സെന്റർ കോ — ഓർഡിനേറ്റർ ഇ വി ഗോപാലകൃഷ്ണൻ, വനിതാവേദി സെക്രട്ടറി സലീന സലിം, ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ ശിവരാമൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.