17 December 2025, Wednesday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

ഓണക്കിറ്റ് വിതരണം;മന്ത്രി ജിആര്‍ അനില്‍ നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 7:47 pm

ഈ വര്‍ഷത്തെ സംസ്ഥാനതല ഓണക്കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നാളെ നിര്‍വ്വഹിക്കും.പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ വച്ചാണ് ഉദ്ഘാടനം.സംസ്ഥാനത്തെ മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്കും വവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളായ എന്‍പിഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് കിറ്റ് നല്‍കുക.

നാളെ മുതലാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങുന്നത്.ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ മാസം 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കും.ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.