ഓണത്തോടനുബന്ധിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന ജില്ലയിലെ കുട്ടികൾക്ക് അഞ്ച് കിലോ വീതം അരി വിതരണം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരി വിതരണം ചെയ്യുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലെല്ലാം അരി എത്തിച്ചു. ഇന്നലെ മുതൽ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഓണാവധി ആരംഭിക്കുന്നതിന് മുമ്പായി അരി വിതരണം പൂർത്തീകരിക്കാനാണ് നിർദ്ദേശം. അധ്യാപകരുടെയും പിടിഎ, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി ടി എ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് വിവിധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.