
സംസ്ഥാനത്ത് എസ്ഐആറിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണം 97% പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു ഖേൽക്കർ. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫിസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിര്‍ദേശമനുസരിച്ച്, ഒരു നിയമസഭാ മണ്ഡലത്തിനുള്ളിലെ വോട്ടർ പട്ടികയുടെ അതേ പാർട്ടിൽ നിന്ന് ബിഎല്‍എയെ ലഭ്യമല്ലെങ്കിൽ, ആ അസംബ്ലി മണ്ഡലത്തിലെ ഏതൊരു വോട്ടറെയും ഇപ്പോൾ ബിഎല്‍എ ആയി നിയമിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ പുതുക്കിയ ഭേദഗതി പ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.
കരട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, ഒരു ബിഎല്‍എക്ക് ഒരു ദിവസം 50 ഫോമുകൾ വരെ ബൂത്ത് ലെവൽ ഓഫിസർക്ക് സമർപ്പിക്കാം. കരട് പ്രസിദ്ധീകരിച്ചതിനു ശേഷം ഒരു ദിവസം 10 ഫോമുകൾ വരെ സമർപ്പിക്കാം. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.