സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ ലഭിക്കുന്നവർക്ക് ആ രീതിയിലും വീട്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും പെൻഷൻ ലഭ്യമാക്കും. അതേസമയം കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
English Summary: Distribution of welfare pension has started in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.