
ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നതിനും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബിഹാര്‍ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് കൗണ്‍സില്‍ (ബിഎസ്ആര്‍ടിസി) നിര്‍ണായക നീക്കത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 38 ജില്ലകളിലും കണ്‍വീനര്‍മാരെ നിയമിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ രണ്‍ബീര്‍ നന്ദന്‍ അറിയിച്ചു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2,499 ക്ഷേത്രങ്ങളെയും മഠങ്ങളെയും കോര്‍ത്തിണക്കിയാകും പ്രവര്‍ത്തനം.
അതത് ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും മുഖ്യ പൂജാരിമാരില്‍ നിന്നായിരിക്കും ജില്ലാ കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുക. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ നിയമന നടപടികള്‍ ആരംഭിക്കുമെന്നും കൗണ്‍സില്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും പുരോഹിതന്മാരുമായി നേരിട്ട് സംവദിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് പുതിയ കണ്‍വീനര്‍മാരെ നിയോഗിക്കുന്നത്.
സര്‍ക്കാരിന്റെ നിയമ വകുപ്പിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ബിഎസ്ആര്‍ടിസി. രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കള്‍ സംരക്ഷിക്കുക, ഭരണപരമായ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.