23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025

‘പേവിഷവിമുക്ത കോട്ടയം’ ജില്ലാതല ഉദ്ഘാടനം ഇന്ന്

Janayugom Webdesk
കോട്ടയം
February 14, 2025 9:25 am

ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദര സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് ‘റാബിസ് ഫ്രീ കേരള പദ്ധതി’ കോട്ടയം ജില്ലയിലും ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണവകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്.സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യ മരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേവിഷബാധ പ്രതിരോധത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ പരിപാടികളിലും പൊതു അവബോധ പ്രചരണങ്ങളിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

റാബീസ് ടാസ്‌ക് ഫോഴ്‌സ് വാഹനത്തിന്റെ താക്കോൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും കാവയ്ക്കും കൈമാറും. പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക പ്രകാശനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ് പേവിഷബാധ വിമുക്ത കോട്ടയം ധാരണാപത്രം കൈമാറും. തുടർന്ന് കോട്ടയം എബിസി സെന്ററും മിൽമ ഡയറിയും മന്ത്രിമാർ സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.