വയനാട് ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റയിലേക്ക്; പ്രതിഷേധിച്ച് എഐവൈഎഫ്
Janayugom Webdesk
വയനാട്
January 5, 2023 5:05 pm
മാനസികാരോഗ്യ പദ്ധതി വയനാട് മെഡിക്കൽ കോളേജിൽ നിന്നും കാൽപ്പറ്റയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഡിഎംഒയുടെ ഉത്തരവിനെതിരെ എഐവൈഎഫ് ബഹുജന പ്രതിഷേധ സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും പ്രകടനമായി ഡിഎം ഓഫീസിലേക്ക് എത്തിയ പ്രവർത്തകർ ഡിഎം ഓഫീസിലേക്ക് തള്ളി കയറുകയും സമരം കടുപ്പിക്കുകയും ചെയ്തു. വയനാട് മെഡിക്കൽ കോളേജിനെ തകർക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഇത്തരത്തിലുള്ള നടപടികൾ എന്ന് സംശയിക്കുന്നതായും പ്രവർത്തകർ ആരോപിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് തീരുമാനപ്രകാരം മാനന്തവാടിയിൽ സ്ഥാപിച്ച മെഡിക്കൽ കോളേജിൽ വേണ്ട കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ഉള്ള സംവിധാനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന നീക്കത്തെ എന്തു വിലയിടത്തും ചെറുക്കുമെന്ന് എഐവൈഎഫ് അറിയിച്ചു. മെഡിക്കൽ ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ച ഓർഡർ കൈപ്പറ്റിയാണ് പ്രവർത്തകർ സമരം അവസാനിപ്പിച്ചത്. സമരത്തിന് എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറി നീഖിൽപത്മനാഭൻ സിപിഐ മാനന്തവാടി ലോക്കൽസെക്രട്ടറി കെ പി വിജയൻ, കെ സജീവൻ, വി ജ്യോതിഷ്, കെ സജേഷ് ‚കെ ബി, ജിതിൻ, ഷിനോജ് കെ ബി, കെ വി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: district mental health project to kalpetta, protesting AIIF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.