മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് ആറുമാസമായി പദ്ധതി നിർവഹണമോ മറ്റ് പ്രവർത്തനങ്ങളോ നടത്താൻ സാധിക്കുന്നില്ല. കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ പദ്ധതി നിർവഹണവും സംസ്ഥാന സർക്കാരിന്റെ ഇതര പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ഭരണത്തിന് നേതൃതം നൽകുന്ന മുസ്ലിം ലീഗ് പാർട്ടിയിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പാർട്ടിയിലെ പടലപ്പിണക്കം കാരണവും അംഗങ്ങൾക്ക് ഇടയിൽ ഉണ്ടായ രൂക്ഷമായ ഭിന്നത കാരണവും ഒരു പ്രവർത്തനവും നടക്കാത്ത അവസ്ഥയാണ്.
മാട്ടൂൽ ഗ്രാമപഞ്ചത്തിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങൾ ആയെങ്കിലും ഭരണ രംഗത്തെ നിസ്സംഗത കാരണം നിശ്ചലമായ അവസ്ഥയാണ്.
പൊതുജനങ്ങളിലെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ഭരണാസമിതി യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കി പ്രതിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊട്ടേഷൻ നടപടിക്രമങ്ങൾ പോലും ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിശ ടീച്ചറും വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂലും ലീഗിലെ രണ്ടു ഗ്രൂപ്പുകളുടെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത് പിന്നെ അഭിപ്രായമുള്ള ഇവർക്കിടയിലെ തർക്കമാണ് ഭരണ പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.