ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെതുടര്‍ന്ന് ഉഴലുന്ന ബിജെപിക്ക് തലവേദനയായിരിക്കുകയാണ് പുതിച്ചേരിയില്‍ പാര്‍ട്ടിയിലുണ്ടായ ഭിന്നതയും. മന്ത്രിമാരെ മാറ്റണമെന്നാവശ്യവുമായി പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാര്‍ രംഗത്തു വന്നു. അവര്‍ ലെഫ്. ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടു. മന്ത്രിമാരായ എ നമശിവായം, സായി ശരവണകുമാർ എന്നിവരെ മാറ്റണമെന്നാണ് ആവശ്യം.
ബിജെപി സ്വതന്ത്ര എംഎൽഎ അങ്കാളന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്‌ച നടത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെയും വിമതവിഭാഗം വൈകാതെ കാണും.
ബിജെപി,എൻആർ കോൺഗ്രസ് സഖ്യ സർക്കാരാണ് പുതുച്ചേരി ഭരിക്കുന്നത്.നാമനിർദേശം ചെയ്യപ്പെട്ടവരടക്കമുള്ള 33 അംഗ നിയമസഭയിൽ എൻആർ കോൺഗ്രസ് 10, ബിജെപി9, ഡിഎംകെ6 സ്വതന്ത്രർ 6 കോൺഗ്രസ്2 എന്നിങ്ങനെയാണ് സീറ്റുനില.
English Summary:
Division in Puducherry BJP; MLA Mar demanded to change the ministers
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.