17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 5, 2024
March 29, 2024
December 27, 2023
December 11, 2023
December 7, 2023
November 10, 2023
August 26, 2023
June 30, 2023
June 19, 2023

വിവാഹമോചനം തന്റെ അറിവോ സമ്മതമോ ഇല്ലാതെ ; വാർത്തകൾ സങ്കടപെടുത്തുന്നത്

ജയംരവിക്കെതിരെ ആരതി
Janayugom Webdesk
ചെന്നൈ 
September 11, 2024 8:25 pm

വിവാഹമോചനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും വാർത്തകൾ സങ്കടപെടുത്തുന്നതാണെന്നുംആരതി . രണ്ടുദിവസം മുൻപാണ് നടൻ ജയം രവി താനും ഭാര്യ ആരതിയും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെയാണ് ആരതി രം​ഗത്തെത്തിയിരിക്കുകയാണ്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ജയം രവി ആ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.  കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതി.

 

‘ഈയിടെയായി ഞാൻ  എന്റെ  ഭർത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താൽപര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയിൽ, പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാനാഗ്രഹിക്കുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാൻ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒരു അമ്മയെന്ന നിലയിൽ, എന്റെ കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ കാരണം മക്കൾ വേദനിക്കാൻ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ പ്രാഥമികമായ കടമയാണ്. നിഷേധിക്കാത്ത നുണകൾ ഒടുവിൽ സത്യമായി വിശ്വസിക്കപ്പെടും എന്നതുതന്നെയാണിതിന് കാരണം’- അവർ പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.